Powered By Blogger

May 31, 2010

നുണയെ മറക്യുന്ന മൂടുപടം - ശ്രാവണ്‍

കണ്ണാടികളിലും വിധികര്‍ത്താക്കള്‍ ഉണ്ടോ? അവയിലും പക്ഷപാതികളെ കാണാന്‍ കഴിയുമോ? അതോ, എല്ലാതിനെയും തികഞ്ഞ സമതാഭാവത്തോടെയാണോ അവ പ്രതിഫലിപ്പിക്യുന്നത്? ഇരുട്ടിനേയും, വെളിച്ചത്തേയും, സാന്ധ്യാപ്രകാശത്തേയും, വെയിലിനേയും, നിലാവിനേയും , ഉദയത്തേയും , അസ്തമയത്തേയും തികഞ്ഞ നിര്‍വികാരതയോടെയാണോ അവ നോക്കിക്കാണുന്നത്‌?.. അറിയില്ല. പക്ഷെ ആത്മാവില്‍ ഇടുട്ടു നിറഞ്ഞിരിക്യുമ്പോള്‍ കണ്ണാടിയില്‍നിന്ന് എന്നെ തുറിച്ചുനോക്കുന്നത് ഒരു നിഷേധാത്മക പ്രധിബിംബമാണ്. എന്‍റെ ഈ മൂടുപടങ്ങള്‍കിടയിലൂടെ അനാവൃതമാക്കപ്പെടുന്ന പൈശാചികഭാവങ്ങള്‍ എന്നെതന്നെ ഭയപ്പെടുത്തുന്നു. എന്നെങ്കിലും ഒരുദിവസം ഈ മേലങ്കികള്‍ ഊര്‍ന്നുവീണാല്‍ നഗ്നമാക്കപ്പെടുന്ന എന്‍റെ യാഥാര്‍ത്ഥ്യം എന്നെ വല്ലാതെ അങ്കലപ്പിലക്കുന്നുണ്ട്. ചിലപ്പോള്‍ തോന്നും, ആര്‍ക്ക് വേണ്ടിയാണു ഞാന്‍ എന്‍റെ ആത്മചോദനകളെ തടവിലിടുന്നതെന്ന്. ഞാന്‍ എന്ന സത്യത്തെ എന്തുകൊണ്ട് എനിക്യും, ലോകത്തിനും അതിന്‍റെ പരിപൂര്‍ണതയില്‍ സ്വീകരിക്യാന്‍ കഴിയാത്തത്? എത്രയോകാലമായി ഞാന്‍ ഉള്‍പെടുന്ന ലോകം നുണയാകുന്ന നൗകയില്‍ യാത്രചെയ്തുകൊണ്ടിരിക്യുന്നു! സത്യം ഒരു കൊടുംകാറ്റായി ആഞ്ഞടിച്ചു ഈ നൗകയുടെ പ്രയാണത്തിന് എന്ന് വിരാമാമിടും?


വെളിച്ചത്തില്‍ നില്‍കുമ്പോള്‍ എന്‍റെ പ്രതിബിംബം സുന്ദരവും സ്പഷ്ടവും ആയിതോന്നറുണ്ട്‌. യാഥാര്‍ത്ഥ്യത്തില്‍ ഈ എല്ലാഭാവങ്ങളും പ്രപഞ്ചം ഏതോ അതിപുരാതന നിമിഷങ്ങളില്‍ എന്നില്‍ നിഷേപിച്ച അതിന്‍റെതന്നെ ഇഷ്ടങ്ങള്‍അല്ലെ? അതിന്‍റെ ചിന്തകള്‍തന്നെയല്ലേ? ഒരു നേര്‍ക്കാഴ്ച്ചയില്‍ പരസ്പരപൂരകങ്ങള്‍ ആയ ഈ സമസ്തഭാവങ്ങളുടേയും ഒരു പുണ്യസമാഗമഭൂമിയാണ്‌ നാം‍. അവയെ നാം നന്മയും, തിന്മയും - വെളിച്ചവും, ഇരുട്ടും, ഭ്രാന്തും, മൃഗതൃഷ്ണയും ആയി വേര്‍തിരിച്ചു ശിക്ഷ വിധിക്യുന്നു. ദൈവീകതക്കെതിരെ വിധി പറയാന്‍ ഞാന്‍ ആര്? ..നിങ്ങള്‍ ആര്? ഈ കപടവിധികര്‍ത്താക്കള്‍ ഇരുട്ടില്‍ തങ്ങളുടെ ദാഹംതീര്‍ത്തു വെളിച്ചത്തില്‍ അതിനെതിരെ ഗിരിപ്രഭാഷണം നടത്തുകയല്ലെ ചെയ്യുന്നത്? ഇവരുടെ വിധിഞ്ഞ്യായങ്ങള്‍ അവര്‍ക്ക് തന്നെ ഭാരിച്ച നുകങ്ങള്‍ ആയിമാറുന്നു.

പക്ഷെ കണ്ണാടികള്‍ വിധിക്യാറില്ല എന്ന് തോന്നുന്നു. നാം ഏതുഭാവത്തില്‍ അതില്‍ നോക്കുന്നുവോ, അതേ ഭാവം നമ്മെ തിരിച്ചു നോക്കുന്നു, അത്രമാത്രം. ആത്മാവില്‍ പ്രകാശമുള്ള്വര്‍ അവരുടെ പ്രതിബിംബത്തെ പ്രാര്‍ത്ഥനയോടും, കൃതജ്ഞതയോടും കൂടി നോക്കിക്കാണുന്നു.

ആത്മാവില്‍ അന്ധകാരം നിറഞ്ഞവര്‍ അവര്‍ ചരദിച്ച കാളകൂടവിഷത്തില്‍ മുഖം കഴുകി കണ്ണാടിയില്‍ നോക്കുന്നു. അവരുടെ ആത്മാവിലെ വിഷം ഭൂമിയില്‍ ഭീകരതയും, അരാജകത്വവും സൃഷ്ടിക്യുന്നു.

കണ്ണുപൊട്ടന്‍മാര്‍ക്കും, ഭ്രാന്തന്‍മാര്‍ക്കും കണ്ണാടികള്‍കൊണ്ട് എന്ത് പ്രയോജനം? കണ്ണുപൊട്ടന്‍ ഒന്നും കാണുന്നില്ല - ഭ്രാന്തന്‍ നോക്കുന്നതല്ല കാണുന്നത്.

ആത്മാവില്‍ പ്രകാശം നിറഞ്ഞവരുടെ ഹൃദയങ്ങളിലൂടെയാണ് ലോകത്തിലേക് പ്രകാശം കടന്നുവരുന്നത്‌. ഈ പ്രകാശസ്രോതസ്സുകള്‍ ജന്മമിടുത്തില്ലായിരുന്നെങ്ങില്‍ പ്രപഞ്ചം മുഴുവന്‍ ഇരുട്ട് നിറഞ്ഞേനെ. പ്രകാശത്തിന്‍റെ ചെറിയ അസാന്നിന്ധ്യം പോലും ഇരുട്ടിന്‍റെ അസ്തിത്വത്തെ ദൃഡമാക്കും. അപ്പോള്‍ ഇരുട്ടാണോ സ്ഥായിയായ ഭാവം? പ്രകാശം ഒരു ഓര്‍മപ്പെടുത്തലും? ഇരുട്ടിനോട്‌ വൃഥാ പടവെട്ടാതെ ഒരു മെഴുതിരി വെട്ടം ആത്മാവില്‍ തെളിയിച്ചാല്‍, കൂടുതല്‍ വ്യക്തതയോടെയായിരുക്യും നാം നമ്മളെ നോക്കിക്കാണുന്നത്‌.
-shravan (ശ്രാവണ്‍) -

No comments: